Thursday, November 30, 2006

പബ്ബ്.1

റിച്ചാര്‍ഡ് എന്റെ കൂടെ ജോലി ചെയ്തിരുന്ന നീലക്കണ്ണൂകളും സിരകളില്‍ പോര്‍ച്ചുഗീസു രക്തവുമുള്ള ഒരു ഗോവക്കാരന്‍ സുന്ദരനായിരുന്നു.

കല്യാണം കഴിഞ്ഞു ഒരു കുട്ടിയായപ്പോള്‍ നാട്ടുനടപ്പനുസരിച്ച് വിവാഹമോചനം ചെയ്ത് സ്വസ്ഥമായി ജീവിക്കുന്നു.

ഞങ്ങള്‍ രണ്ടുപേരും മാറി മാറിയാണു ഷിഫ്റ്റുകള്‍ ചെയ്യാറുള്ളത്.ഞാന്‍ നൈറ്റു ചെയ്യുമ്പോള്‍ അവന്‍ ഏതെങ്കിലും ബാറില്‍ തന്റെ മണ്‍കലത്തിന്റെ മണമുള്ള ജാക് ഡാനിയലും താലോലിച്ച് കൊണ്ടു ഇരിക്കയാവും.

നേരം കൊല്ലാന്‍ വേണ്ടി വിളീച്ചാല്‍ ക്രിക്കറ്റ് കമന്ററി പോലെ അവിടത്തെ ഒരു ലൈവ് ദൃക്‌സാക്ഷി വിവരണം തരും.

ഏതാണ്ടു ദാ ഇതു പോലെ ...

- ഹാ റിച്ചാര്‍‍ഡ് ബോയ് , ഇന്നു എവിടെയാണു ?

- ഇന്നു ഫോര്‍ട്ടി നയ്നേഴ്സില്‍ .

അത് എവിടെയാണു ?

-മറൈന്‍ ബീച്ച് ക്ലബ്ബില്‍.

എങ്ങിനെയുണ്ടു ചുറ്റുപാടുകള്‍ മകനെ ?

-നീ 1848ലെ കാലിഫോര്‍ണിയായിലെ ഗോള്‍ഡ് റഷിനെ പറ്റി കേട്ടിട്ടുണ്ടോ ?
ഇല്ല .

-എന്നാല്‍ അങ്ങിനെ ഒരു സംഭവമുണ്ട് ,അതാണു ഇവിടത്തെ തീം, പോയി ഇന്റെര്‍നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കു.

ശരി നോക്കാം . പൊതു വിജ്ഞാനം കിട്ടുന്ന കാര്യമല്ലെ.

പിറ്റേന്നു ഹോട്ടലുകളിലെ ബാറിലേക്കും ക്ലബ്ബുകളിലേക്കും എംബസ്സികളിലേക്കും മറ്റും പോകേണ്ട മദ്യത്തിന്റെ ഓര്‍ഡറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് വിടേണ്ട സോപ്പ് ചീപ്പ് കണ്ണാടികളുടെ ( ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യുമര്‍ ഗുഡ്സ് എന്നു സായിപ്പിന്റെ ഭാഷ്യം) ഓര്‍ഡറുകളും തയ്യാറായെന്നു ഉറപ്പു വരുത്തലാണു മുഖ്യ പണി.
അതു കഴിഞ്ഞാല്‍ പിന്നെ , കോഴികളോക്കെ ബോറടിച്ചിട്ടു നിലാവില്‍ ഇറങ്ങി നടക്കില്ലെ അതു പോലെ നടന്നു ഓരോരൊ മദ്യക്കുപ്പികളുടെ പുറകിലെ ലേബലില്‍ എഴുതിയിരിക്കുന്ന രസകരമായ വിവരണങ്ങള്‍ വായിച്ച് ഇങ്ങനെ കറങ്ങി നടക്കലും.

ഏതാണ്ടു ഇങ്ങനെ.

1854.ഇല്‍ സ്കോട്‌ലാന്‍ഡില്‍ ഒരു കുന്നിന്റെ പുറത്തുള്ള ..........ഫാമിലി എസ്റ്റേറ്റില്‍ തുടങ്ങി.അതിന്റെ ചരുവിലൂടെ ഒഴുകുന്ന ചെറിയ അരുവിലെ വെള്ളമാണു നൂറ്റമ്പത് കൊല്ലമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അഞ്ച് തലമുറകളായി ഈ കുടും‌ബം തന്നെയാണു ഇവിടുത്തെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
.ഈ വിശിഷ്ട ഉലപന്നം അമേരിക്കയില്‍ നിന്നും ‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത ഓക്ക് ബാരലുകളില്‍ ഞങ്ങളുടെ നിലവറയില്‍ മുപ്പത് വര്‍ഷം വിശ്രമിച്ചിട്ടാണു നിങ്ങളുടെ കയ്യിലെത്തുന്നത്.


ഈ വര്‍ഷങ്ങള്‍ തന്നിലുള്ള വിഷാംശങ്ങളെ അതു ശ്വാസോച്ഛാസത്തിലൂടെ പുറത്തെക്കു കളയുന്നു.

ഇതു വായിലൊഴിച്ച് നാവിന്റെ മുകളിലൂടെ കറക്കി പതുക്കെ അല്‍പ്പാല്‍പ്പമായി ഇറക്കുക.ആദ്യം ഏലക്കായയുടെ മണവും പിന്നെ മെല്ലെ,മെല്ലെ ചതച്ച ബാര്‍ളി,കുരുമുളക്,വിവിധ തരം പഴങ്ങള്‍ എന്നിവയുടെ സ്വാദുകളും നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തും.....


തുടരണോ ? ...

11 Comments:

At 9:53 PM, Blogger മുസാഫിര്‍ said...

റിച്ചാര്‍ഡ് എന്റെ കൂടെ ജോലി ചെയ്തിരുന്ന നീലക്കണ്ണൂകളും സിരകളില്‍ പോര്‍ച്ചുഗീസു രക്തവുമുള്ള ഒരു ഗോവക്കാരന്‍ സുന്ദരനായിരുന്നു.

കല്യാണം കഴിഞ്ഞു ഒരു കുട്ടിയായപ്പോള്‍ നാട്ടുനടപ്പനുസരിച്ച് വിവാഹമോചനം ചെയ്ത് സ്വസ്ഥമായി ജീവിക്കുന്നു.
... ഒരു പബ്ബു കഥ.ചുമ്മാ.

 
At 10:03 PM, Blogger sandoz said...

അതെന്ത്‌ ചോദ്യം. തുടരു മാഷേ.
എനിക്കും തരോ ഒരു സ്മാള്‍..സോറി,മെമ്പെര്‍ഷിപ്പ്‌.

 
At 10:39 PM, Blogger മുസാഫിര്‍ said...

സാന്‍ഡൊസ്,
തുടരാം.പിന്നെ മെംബര്‍ഷിപ്പീന്റെ പെട്ടി ഇക്കാസിന്റെ കയ്യിലാണു.ഇതാ മെയില്‍ ഐ ഡി.


bluemoondigital@gmail.com

 
At 10:52 PM, Blogger vimathan said...

മുസാഫിര്‍, താങ്കള്‍ക്ക് ഐറിഷ് വിസ്കി പരിചയമുണ്ടോ? സ്കോച്ചിന്റെ ആ smoky flavor ഇല്ലാത്തതാണ് irish whiskey. ബുഷ് മില്‍ ആണ് എന്റെ ബ്രാന്റ്. പക്ഷെ ഇന്നലെ അജ്മാന്‍ മെറീനയില്‍ വാങാന്‍ ചെന്നപ്പോഴാണ് ദുഖകരമായ ഒരു വിവരമറിഞ്ഞത്. ബുഷ് മില്‍ ഇപ്പൊള്‍ കിട്ടാനില്ലത്രേ. പിന്നെ ഒരു ballantines
വാങി മടങിപ്പോന്നു. പൊസ്റ്റുകള്‍ തുടരട്ടെ.

 
At 11:43 PM, Blogger മുസാഫിര്‍ said...

വിമതന്‍ , നന്ദി.

ബുഷ് മില്‍ ഇപ്പോഴും ഉണ്ടു.MMI യുടെ കടയില്‍ കിട്ടും.അജ്മാനിലെ വിലക്ക് കിട്ടുകയില്ല എന്നു അറിയാമല്ലോ .

 
At 2:31 AM, Blogger സു | Su said...

തുടരാം.

 
At 10:35 PM, Blogger പട്ടേരി l Patteri said...

തുടര്....
ജെനെറല്‍ നോളെജ് എപ്പോഴും നല്ലതാ
(ലേബലൊക്കെ വായിച്ച് എല്ലം വിശ്വസിക്കരുത് )

 
At 10:45 PM, Blogger Mubarak Merchant said...

വ്വൌ..
വായില്‍ വെള്ളമൂറുന്ന കിടിലം പോസ്റ്റ്!!
ജാക് ഹിഗ്ഗിന്‍സിന്റെ ‘ഡ്രിങ്ക് വിത് ദ ഡെവിള്‍’ എന്ന നോവലില്‍ നായക കഥാപാത്രം ‘ബുഷ് മില്‍’ നുണയുന്നത് കൊതിയോടെ വായിച്ചു തീര്‍ത്തതും പിന്നെ മ്മടെ ജേക്കബ് ചേട്ടനിട്ട ഐറിഷ് പടങ്ങള്‍ക്കും കൂടെ മുസാഫിര്‍ ഭായീടെ ഈ പോസ്റ്റ് കൂടി വന്നപ്പൊ വല്ലാത്തൊരു കൊതി!
സാന്‍ഡോസ്, മെംബര്‍ഷിപ്പ് വേണമെങ്കില്‍ മെയിലയയ്ക്കൂ, ഐഡി മുസാഫിറ് ഭായി തന്നതു തന്നെ.

 
At 6:02 AM, Blogger മുസാഫിര്‍ said...

സു,നന്ദി. ;-)

 
At 12:26 AM, Blogger മുസാഫിര്‍ said...

പട്ടെരി/ഇക്കാസ്.

സ്ഥിരമായി കഴിക്കുന്നവര്‍ നല്ല മനസ്സുള്ളവരും സ്വര്‍ഗ്ഗത്തില്‍ പൊകാന്‍ അര്‍ഹതയുള്ളവരും ആകും.

Those who drinks goes to sleep.
Thoses who sleeps does not do any sin.
Those who does not do any sin goes to heaven .
So let's drink and go to heaven .

എന്നു കേട്ടിട്ടില്ലെ ?

 
At 9:24 PM, Blogger Dileep said...

മനുഷ്യനെ പ്രൊവക്കെറ്റു ചെയ്യിപ്പിക്കുന്നതിനു ഒര്‍ മരിയാദ വേണം!!!!!!

 

Post a Comment

<< Home