Friday, August 04, 2006

അളവു വിവരപ്പട്ടിക

ഒരു പെഗ്=60 മി.ലി.
ഒരു സ്മോള്‍=അര പെഗ്
ഒരു ലാര്‍ജ്=ഒരു പെഗ്
ഒരു ക്വാര്‍ട്ടര്‍=185 മി.ലി.
ഒരു പൈന്റ്=375 മി.ലി.
ഒരു ഫുള്ള്=750 മി.ലി.
ഒരു കുപ്പി ബിയര്‍=650 മി.ലി.
ടിന്‍ ബിയര്‍/പൈന്റ് ബിയര്‍=330 മി.ലി.

Thursday, August 03, 2006

വൈന്‍ ആര്‍ട്ടിസ്റ്റ്


ഒരു കള്ളുകുടിയനായി എന്നെയാരും കാണരുതേ, ഞാനൊരു കലാകാരനാണ്;വൈന്‍ ആര്‍ട്ടിസ്റ്റ്.
വൈകുന്നേരങ്ങളിലൊറ്റയ്ക്ക്, ഒരു ചാരുകസേരയില്‍ അല്പം പിന്നോട്ടു ചാഞ്ഞ് കയ്യിലെ ഐസ് നിറച്ച ഗോബ്‌ലെറ്റിലെ കോണ്യാക് ഇടയ്ക്കിടെ സിപ്പ് ചെയ്ത് ഒരു വില്സ് നേവികട്ട് സിഗററ്റിന്റെ പുക വലിച്ചിരുത്തി നീലകലര്‍ന്ന ചാരക്കളറില്‍ ഊതിപ്പറപ്പിച്ച് അങ്ങനെ ഇരിക്കുമ്പോള്‍ കിട്ടുന്ന ആ ഉംക്ര്തം.. അതൊന്നു വേറെ തന്നെ. ഇവന്‍ കോണ്യാക്, ബ്രാന്‍ഡികളുടെ രാജാവ്;ഫ്രാന്‍സിലെ മുന്തിരിത്തോട്ടങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പാകപ്പെടുത്തലിനു ശേഷം നമ്മളിലെത്തുന്നു.