Wednesday, September 20, 2006

കുടിയന്മാരേ.. ഇതിലേ ഇതിലേ

പ്രിയ മദ്യപാനികളേ, നിങ്ങള്‍ക്കു വാളുവെക്കാന്‍ ഇതാ ഒരിടം.
കള്ളു സംബന്ധമായ എന്തസംബന്ധങ്ങളും ഇവിടെ പങ്കുവയ്ക്കാം.
പിന്നെ മൊത്തത്തിലുള്ള മാന്യത, സഭ്യത തുടങ്ങിയവ ഇവിടെയും ബാധകമാണ്.
ഈ മെയില്‍ കമന്റിയാല്‍ മെംബറാക്കാം, അഡ്മിനടിച്ച് പവറാകണമെന്നുള്ളവര്‍ക്ക് അതും തരാം.
കേരളത്തിലെ ബാറുകളുടെ ലിസ്റ്റ് സൈഡ് ബാറില്‍ ചേര്‍ക്കണമെന്നുണ്ട്, ചെയ്യാനറിയാവുന്നവര്‍ അറിയിക്കണം.
വരൂ.. അര്‍മ്മാദിക്കൂ..

powered by ODEO

11 Comments:

At 12:01 AM, Blogger ikkaas|ഇക്കാസ് said...

കുടിയന്മാര്‍ക്കും ക്ലബ്ബ് തൊടങ്ങീട്ട്ണ്ട്‌ട്ടാ.

 
At 12:27 AM, Blogger ഉമ്മര് ഇരിയ said...

ജനങ്ങളെ നന്നാകാന്‍ സമ്മതിക്കുല അല്ലെ.അല്ലെങ്കിലും നമ്മുടെ സ്വന്തം സര്‍ക്കാര്‍ തന്നെ എല്ലാവാര്‍ഡിലും ബാര്‍ തുടങ്ങാന്‍ പോവുകയല്ലെ.
ശുഭം,സുന്ദരം.

 
At 12:53 AM, Blogger ആനക്കൂടന്‍ said...

ആസ്ഥാന കുടിയന്‍‌മാര്‍ അടിച്ചു ഫിറ്റായി എഴുതുന്ന കിടിലന്‍ സാധനങ്ങളാണ് വേണ്ടത്. പുലികള്‍ ഇറങ്ങുന്നതും കാത്തിരിക്കുന്നു...

 
At 8:06 AM, Blogger അനംഗാരി said...

ഇക്കാസേ, പെണ്ണ് കെട്ടുന്നതിന് മുന്‍പ് ഈ സാഹസം വേണോ?. എന്തായാലും ഞാന്‍ റെഡി. ഒരു ആസ്ഥാന കുടിയനാകാനുള്ള മോഹം കൊണ്ടല്ല.എന്നാലും, ഒരു കുടിയനായ സ്ഥിതിക്ക് എനിക്കും ഇരിക്കട്ടെ ഒരെണ്ണം.

 
At 12:07 AM, Blogger ikkaas|ഇക്കാസ് said...

തെങ്ങിന്റെ കടയ്ക്കലൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാധനം കയ്യിലില്ലേ ബാബുവേട്ടാ, അതിങ്ങോട്ട് ഒഴിച്ചോളൂട്ടാ

 
At 1:24 AM, Blogger മുസാഫിര്‍ said...

അതു നാട്ടിലല്ലെ ഇക്കാസെ.

 
At 3:53 AM, Blogger ഉത്സവം : Ulsavam said...

സന്തോഷാ‍യി, ഈ ബൂലോകത്തില്‍ ഒരു ഷാപ്പിന്റെ കുറവുണ്ടായിരുന്നു.
വൈകീട്ടു "അന്തി"ത്തിരി കത്തിക്കാന്‍ ഒരു ഷാപ്പില്ലാത്തതിന്റെ വിഷമം കുടിയന്മാര്‍ക്കെ മനസിലാകൂ...
ഇതു ഒരു നല്ല ലിങ്കാ, വെറൈറ്റി രീതിയില്‍ ഓരോന്നു ട്രൈ ചെയ്യാം
http://www.drinksmixer.com

ഒരു വാള് കുത്തിച്ചാരാന്‍ ഇനിയും വരാം..

 
At 4:14 AM, Blogger ikkaas|ഇക്കാസ് said...

ഉത്സവം പറഞ്ഞ ലിങ്കില്‍ പോയി അല്‍പ്പസമയം ഗവേഷണം നടത്തി. കോക്റ്റെയിലുകളുടെ ലിസ്റ്റ് അപാരം! ഇവിടെ കൊച്ചിയില്‍ കിട്ടുന്നതില്‍ കേമന്‍ ലോങ് ഐലന്റ് ഐസ്ഡ് റ്റീ തന്നെ. അവന്റെ ബ്ലെന്‍ഡ് താഴെ.
1 part vodka
1 part tequila
1 part rum
1 part gin
1 part triple sec
1 1/2 parts sweet and sour mix
1 splash Coca-Cola®

ഈ പറഞ്ഞ സാധനങ്ങളില്‍ ടെക്വില ഇവിടെ കിട്ടില്ല. അതുകൊണ്ട് ഉണ്ടാക്കിക്കുടിക്കല്‍ നടക്കില്ല. താജ് റെസിഡന്‍സിയില്‍ കിട്ടും. വില 400/- രൂപ. അമറന്‍ സാധനമാണ് കെട്ടോ!

 
At 4:05 AM, Blogger ഉത്സവം : Ulsavam said...

ഇക്കാ..സൈറ്റ് ഇഷ്ടാ‍യോ..?

ഇക്ക പറഞ്ഞ അമറന്‍ സാധനം ദേ ഇവിടെ http://poorakazhcha.blogspot.com/ കാണാം..
മെക്സിക്കന്‍ സുന്ദരി...നല്ല അമറന്‍ സാധനം തന്നെ..തീത്തൈലം..!

ഇങ്ങനെത്തെ പടങ്ങള്‍ ബ്ലോഗവോ എന്നറിയില്ല, പിശകാണേല്‍ പറയണേ ഉടനേ മാറ്റിയേക്കാം

 
At 11:11 PM, Blogger കുടിയന്‍|kuTiyan said...

എടുക്ക് ഇക്കാസെ ഞമ്മക്കും ഒരു പെഗ്..
kutiyan@gmail.com

 
At 11:11 PM, Blogger മച്ചുനന്‍ said...

ചിയേഴ്സ്...
മനസിനണങിയ കൂട്ടുകാരൊടൊപ്പം വല്ലപ്പോഴുമൊരിക്കല്‍ ഞാനും ഈ മനസിനിണങാത്ത സാധനം കഴിക്കാറുണ്ട്.....

 

Post a Comment

<< Home