Thursday, August 03, 2006

വൈന്‍ ആര്‍ട്ടിസ്റ്റ്


ഒരു കള്ളുകുടിയനായി എന്നെയാരും കാണരുതേ, ഞാനൊരു കലാകാരനാണ്;വൈന്‍ ആര്‍ട്ടിസ്റ്റ്.
വൈകുന്നേരങ്ങളിലൊറ്റയ്ക്ക്, ഒരു ചാരുകസേരയില്‍ അല്പം പിന്നോട്ടു ചാഞ്ഞ് കയ്യിലെ ഐസ് നിറച്ച ഗോബ്‌ലെറ്റിലെ കോണ്യാക് ഇടയ്ക്കിടെ സിപ്പ് ചെയ്ത് ഒരു വില്സ് നേവികട്ട് സിഗററ്റിന്റെ പുക വലിച്ചിരുത്തി നീലകലര്‍ന്ന ചാരക്കളറില്‍ ഊതിപ്പറപ്പിച്ച് അങ്ങനെ ഇരിക്കുമ്പോള്‍ കിട്ടുന്ന ആ ഉംക്ര്തം.. അതൊന്നു വേറെ തന്നെ. ഇവന്‍ കോണ്യാക്, ബ്രാന്‍ഡികളുടെ രാജാവ്;ഫ്രാന്‍സിലെ മുന്തിരിത്തോട്ടങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പാകപ്പെടുത്തലിനു ശേഷം നമ്മളിലെത്തുന്നു.

10 Comments:

At 7:19 AM, Blogger ikkaas|ഇക്കാസ് said...

വൈന്‍ ആര്‍ട്ടിസ്റ്റ്??? കൊള്ളാമല്ലോ..

 
At 7:29 AM, Blogger കുറുമാന്‍ said...

ഇത് കലക്കി ഭായ്.......

പിന്നെ ഇക്കാസ് & വില്ലൂസ്, ഞാന്‍ ഇന്നലെ തന്നെ അതേ പോസ്റ്റില്‍ കമന്റിട്ടിരുന്നല്ലോ..

ആകെ ക്വാട്ട അലൌഡ് 4. അച്ഛനമ്മാവന്മാര്‍/ചേട്ടന്‍ ആള്‍ റെഡി ബുക്ക് ചെയ്തിരിക്കുന്നത് കുപ്പി ആറ്. അപ്പോ എനിക്കെത്ര........

സ്വര്‍ണ്ണ ബിസ്കറ്റ് വേണമെങ്കില്‍ കൊണ്ടു വരാം.....കുപ്പി മാത്രം ചോദിക്കരുത്.....സങ്കടം......

 
At 7:37 AM, Anonymous Anonymous said...

അപ്പൊ ബ്രാണ്ടി ഉണ്ടാക്കുന്നത് മുന്തീരീന്നാണൊ?

 
At 8:15 PM, Blogger ikkaas|ഇക്കാസ് said...

ഗുരു കുറുമാന്‍ അറിയാന്‍,
റുപ്പീസ് 2300 കൊടുത്താല്‍ ഇപ്പറഞ്ഞ സാധനം ഇവിടെ ചാരച്ചന്തയില്‍ (ഗ്രേ മാര്‍ക്കറ്റ്)കിട്ടും. പക്ഷെ ഒറിജിനലാണെന്ന് ഉറപ്പില്ല. അതുകൊണ്ടൊരു കിട്ടിയാലൂട്ടി സ്റ്റൈലില്‍ ചോദിച്ചതാ, കാര്യങ്ങളൊക്കെ നമ്മള്‍ക്കറിയാം, വിട്ടുകള.

 
At 8:22 PM, Blogger ഭായ് said...

ജിഞ്ചര്‍ ഗേള്‍,
എല്ലാ മദ്യവും വാറ്റുന്നത് ഷുഗര്‍ബേസ് ആയ വസ്തുവഹകളില്‍ നിന്നാണ്. സ്കോച്ച് വിസ്കി പഴങ്ങളില്‍നിന്നും ഫ്രഞ്ച് ബ്രാന്‍ഡി മുന്തിരിയില്‍നിന്നും.

 
At 4:15 AM, Blogger കലേഷ്‌ കുമാര്‍ said...

ഭായ്, ബൂലോഗത്തേക്ക്ക് സ്വാഗതം!

ഒരു സംശയം.
സ്കോച്ച് വിസ്കി പഴങ്ങളില്‍ നിന്നാണോ ഉണ്ടാക്കുന്നത്?
എന്റെ അറിവില്‍ പെട്ടിടത്തോളം 2 തരം സ്കോച്ച് വിസ്കികള്‍ ഉണ്ട് - മാള്‍ട്ട് വിസ്കിയും ഗ്രെയിന്‍ വിസ്കിയും. വെള്ളം, ബാര്‍ലി (റവ?), യീസ്റ്റ് എന്നിവ കൊണ്ടാണ് മാള്‍ട്ട് വിസ്കി ഉല്പാദിപ്പിക്കുന്നത്. ഗ്രെയിന്‍ വിസ്കി ഉല്പാദിപ്പിക്കാനായി വെള്ളം, ബാര്‍ലി (റവ?), യീസ്റ്റ് എന്നിവയോടൊപ്പം മറ്റ് ധാന്യങ്ങളും ഉപയോഗിക്കും.
സ്കോച്ച് വിസ്കി സ്കോട്‌ലാന്റില്‍ അല്ലാതെ വേറെ എവിടെ ഉണ്ടാക്കിയാലും അത് സ്കോച്ചാകില്ല. സ്കോട് ലാന്റിലെ വെള്ളം, പിന്നെ അവിടുത്തെ പ്രകൃതിദത്തമായ പ്രത്യേകതകള്‍, പിന്നെ ബ്ലെന്‍ഡഡ് സ്കോച്ചിന്റെ ബ്ലന്‍ഡിംഗ് - ഇവയെല്ലാമാണ് സ്കോച്ചിനെ സ്കോച്ച് ആക്കുന്നത്!

 
At 4:20 AM, Blogger ::പുല്ലൂരാൻ:: said...

വൈന്‍ ആര്‍ടിസ്റ്റ്‌ ന്ന്‌ പറഞ്ഞാ എന്താ.. പണി?

 
At 4:35 AM, Blogger ഭായ് said...

കലേഷ് ഭായ്,
ഇതൊക്കെ നമുക്കും അറിയാവുന്നതു തന്നെ, പിന്നെ ആ ജിഞ്ജര്‍ ഗേള്‍ മുന്തിരിയില്‍നിന്നാണോ ബ്രാന്‍ഡിയുണ്ടാക്കുന്നതെന്നു ചോദിച്ചതുകൊണ്ടു പഴങ്ങളില്‍നിന്നാണെന്നു ചുമ്മാ പറഞ്ഞതാ.
പുല്ലൂരാന്‍,
പുതുതായറിയുന്ന മദ്യം വിലയെത്രയെന്നു നോക്കാതെ രുചിച്ച് നോക്കി നിര്‍വൃതിയടഞ്ഞ്, പ്രത്യേകതകള്‍ അന്വേഷിച്ചറിഞ്ഞ്; മറ്റുള്ളവര്‍ക്ക് യാതൊരു ശല്യവുമുണ്ടാക്കാതെ മിതമായി മാത്രം മദ്യപിക്കുന്നവന്‍-വൈന്‍ ആര്‍ട്ടിസ്റ്റ്

 
At 12:35 AM, Blogger കുഞ്ഞന്ന said...

നല്ല കോണാക്കില്‍ ഐസ്‌ ഇട്ട് ചീത്തയാക്കണോ മാഷേ? ചുമ്മാ ചോദിച്ചതാണേ! എങ്ങനെ ആവണം എന്നതൊക്കെ വ്യക്തിപരമായ ഇഷ്ടം! :)

കലേഷ്‌ പറഞ്ഞതാണ്‌ ശരി, വിസ്കിയുടെ കാര്യത്തില്‍.

 
At 9:38 AM, Blogger പച്ചാളം : pachalam said...

ഇതിനെ പറ്റി ഇന്നലെ കുറുമാനോട് ചോദിച്ചതെ ഉള്ളൂ.
ബട്ട്
വെല കേട്ടപ്പോ കണ്ണ് രണ്ടും തള്ളി.
എന്‍റ പൊന്നമ്മച്ഛീ രൂപ 2300 അതും ഗ്രേ മാര്‍ക്കറ്റില്.

(ഇക്കാസേ ഇരുന്നൂറ്റന്‍പതിട്ട്)

 

Post a Comment

<< Home